---
title: "കൊച്ചിയിൽ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Lorry Overturns At Kochi Thaikkudam Bridge Traffic Blocked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380498/lorry-overturns-bridge-kochi-traffic-blocked"
published_at: "2026-08-31T09:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9510d3743ff_1000735689.jpg"
keywords: []
---

# കൊച്ചിയിൽ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** എറണാകുളം: കൊച്ചി വൈറ്റിലയിൽ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു. തൈക്കൂടം പാലത്തിലാണ് അപകടമുണ്ടായത്.

## Article Content

എറണാകുളം: കൊച്ചി വൈറ്റിലയിൽ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു. തൈക്കൂടം പാലത്തിലാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു അപകടം. നാഗപട്ടണത്ത് നിന്നും അരൂരിലേക്ക് മീനുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ച ശേഷം ലോറി റോഡിൽ മറിയുകയായിരുന്നു.

അപകടത്തെ തുടർന്ന് ഒരു ദിശയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രാവിലെ ജോലിക്ക് പോകുന്നവരടക്കം ഏറെ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടു. സംഭവത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് വൈറ്റില ഭാഗത്ത് അനുഭവപ്പെട്ടത്.

അതേസമയം, അപകടത്തിൽ ആർക്കും പരിക്കുകളില്ല എന്നത് ആശ്വാസകരമാണ്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380498/lorry-overturns-bridge-kochi-traffic-blocked)