---
title: "വിവാഹ നിശ്ചയ മോതിരം വിരലിൽ കുടുങ്ങി; വരനെ രക്ഷകരായി ഫയർഫോഴ്സ്"
english_title: "Engagement Ring Stuck On Finger Groom Seeks Fire Force Help In Chalakudy"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380495/engagement-ring-stuck-finger-groom-fire-force"
published_at: "2026-08-31T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94fa8be2307_1000735600.jpg"
keywords: ["Chalakudy", "Engagement Ring", "Fire Force", "Kerala News", "Viral News"]
---

# വിവാഹ നിശ്ചയ മോതിരം വിരലിൽ കുടുങ്ങി; വരനെ രക്ഷകരായി ഫയർഫോഴ്സ്

> **Lead Summary:** ചാലക്കുടി: വിവാഹ നിശ്ചയത്തിന് പ്രതിശ്രുത വധു അണിയിച്ച സ്വർണമോതിരം വിരലിൽ കുടുങ്ങിയതിനെ തുടർന്ന് വരൻ ഫയർഫോഴ്സിന്റെ സഹായം തേടി. ഞായർ വൈകിട്ട് 6.45 ഓടെയാണ് സംഭവം.

## Article Content

ചാലക്കുടി: വിവാഹ നിശ്ചയത്തിന് പ്രതിശ്രുത വധു അണിയിച്ച സ്വർണമോതിരം വിരലിൽ കുടുങ്ങിയതിനെ തുടർന്ന് വരൻ ഫയർഫോഴ്സിന്റെ സഹായം തേടി. ഞായർ വൈകിട്ട് 6.45 ഓടെയാണ് സംഭവം.

പാലക്കാട് അത്തിപ്പറ്റ സ്വദേശിയാണ് വരൻ. ആലപ്പുഴയിൽ പ്രതിശ്രുത വധുവിന്റെ വീട്ടിൽ വെച്ച് നടന്ന മോതിരം മാറ്റ ചടങ്ങിന് ശേഷം തിരികെ വരുന്നതിനിടെയാണ് മോതിരം വിരലിൽ കുടുങ്ങിയത്. മോതിരം ഇറുകിയതിനെ തുടർന്ന് വിരലിൽ നീര് വയ്ക്കുകയും വേദന അസഹ്യമാകുകയും ചെയ്തു.

വേദന സഹിക്കാൻ കഴിയാതെ വന്നതോടെ യാത്രയ്ക്കിടെ സംഘം ചാലക്കുടി ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രത്യേക ഉപകരണം ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ മോതിരം അറുത്തുമാറ്റി നൽകി.

വിരലിന് കാര്യമായ പരിക്കുകളില്ല. മോതിരം മുറിച്ചെടുത്തതോടെ വേദനയ്ക്ക് ശമനമായ വരനും സംഘവും പിന്നീട് പാലക്കാടേക്ക് യാത്ര തിരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380495/engagement-ring-stuck-finger-groom-fire-force)