---
title: "ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം"
english_title: "One Dead As Moving Car Catches Fire In Thiruvananthapuram Venganur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380483/moving-car-catches-fire-one-dead"
published_at: "2026-08-31T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94ed78ebc16_1000735557.jpg"
keywords: ["Thiruvananthapuram", "Car Fire Accident", "Venganur", "Kerala News", "Fire Accident"]
---

# ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം. തിങ്കൾ പുലർച്ചെ അഞ്ചരയോടെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമായിരുന്നു അപകടം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം. തിങ്കൾ പുലർച്ചെ അഞ്ചരയോടെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമായിരുന്നു അപകടം.

KL05 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്. കാർ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെയും പോലീസിനെയും അറിയിച്ചത്.

ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. എന്നാൽ കാർ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു. കാറിനുള്ളിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമാണ് കത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380483/moving-car-catches-fire-one-dead)