---
title: "റോഡിൽ വൻതോതിൽ മാലിന്യം തള്ളി; പരാതി"
english_title: "Huge Waste Dumped At Kalamassery Masjid Road Complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380475/waste-dumped-road-complaint"
published_at: "2026-08-31T06:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94d2d34bd47_1000735508.jpg"
keywords: ["Kalamassery", "Waste Dumping", "Kochi Metro", "Afcons", "Kerala News"]
---

# റോഡിൽ വൻതോതിൽ മാലിന്യം തള്ളി; പരാതി

> **Lead Summary:** കളമശേരി: വട്ടേക്കുന്നം മസ്‌ജിദ് റോഡിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയതായി പരാതി.

## Article Content

കളമശേരി: വട്ടേക്കുന്നം മസ്‌ജിദ് റോഡിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയതായി പരാതി.

സേഫ്റ്റി ബൂട്ടുകൾ, കിടക്കകൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയാണ് തള്ളിയിരിക്കുന്നത്.

കൗൺസിലർ കെ.എ റിയാസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കൊച്ചി മെട്രോ റെയിൽ കരാർ കമ്പനിയായ അഫ്‌കോണിലെ തൊഴിലാളികൾ ഉപയോഗിച്ച വസ്തുക്കളാണ് ഇതെന്നാണ് സംശയിക്കുന്നതെന്ന് പരിശോധന സംഘം പറഞ്ഞു. അഫ്‌കോണിന്റെ പേരുള്ള സുരക്ഷാ വസ്ത്രങ്ങളും മറ്റും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380475/waste-dumped-road-complaint)