---
title: "പിറവത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "One Injured As Mini Lorry And Bike Collide At Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380374/mini-lorry-bike-collision-piravom-one-injured"
published_at: "2026-08-29T20:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92ef19d6ca0_1000405407.png"
keywords: []
---

# പിറവത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** പിറവം: പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മിനി ലോറിയും ബൈക്കും കൂട്ടിമുട്ടി ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

## Article Content

പിറവം: പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മിനി ലോറിയും ബൈക്കും കൂട്ടിമുട്ടി ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. പേപ്പതി സ്വദേശിയായ ഇയാളെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

പാലം കടന്നുവന്ന മിനി ലോറിയും ടൗണിൽ നിന്ന് വന്ന ബൈക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380374/mini-lorry-bike-collision-piravom-one-injured)