---
title: "വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു"
english_title: "Four Year Old Boy Bitten By Stray Dog In Tirur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380346/stray-dog-bites-4-year-old"
published_at: "2026-08-29T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73109a12a47_two-year-old-boy-attacked-stray-dog-kollam-clappana.jpg"
keywords: []
---

# വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** തിരൂർ: തിരൂരിൽ നാല് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാം നാണ് പരിക്കേറ്റത്.

## Article Content

തിരൂർ: തിരൂരിൽ നാല് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാം നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കൈക്കേറ്റ പരിക്ക് ഗുരുതരമാണ്.

പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. എന്നാൽ കൈയിലെ മുറിവ് സാരമുള്ളതായതിനാൽ ഞായറാഴ്ചയോടെ ആശുപത്രിയിൽ അഡ്മിറ്റാകാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380346/stray-dog-bites-4-year-old)