---
title: "കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് വീണു; യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Car Falls Into Irrigation Canal In Cheruthuruthy Women Escape Unhurt"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380308/car-falls-into-canal-women-rescued"
published_at: "2026-08-29T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9273d52d1c8_1000733838.jpg"
keywords: ["Cheruthuruthy", "Thrissur", "Car Accident", "Canal Accident", "Kerala News"]
---

# കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് വീണു; യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ കാർ നിയന്ത്രണംവിട്ട് ഇറിഗേഷൻ കനാലിലേക്ക് വീണു. കനാലിലെ മരത്തിൽ കാർ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യുവതികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

## Article Content

ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ കാർ നിയന്ത്രണംവിട്ട് ഇറിഗേഷൻ കനാലിലേക്ക് വീണു. കനാലിലെ മരത്തിൽ കാർ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യുവതികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വാണിയംകുളത്ത് നിന്ന് നെടുമ്പുരയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചെറുതുരുത്തി ഗവ. എൽ.പി. സ്കൂളിന് സമീപത്ത് എത്തിയപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് തലകീഴായി മറിഞ്ഞത്.

വിവരമറിഞ്ഞ് ചെറുതുരുത്തി പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെടുത്തു. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയിലേക്ക് കയറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380308/car-falls-into-canal-women-rescued)