---
title: "കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളികൾ മാതൃകയായി"
english_title: "Headload Workers Return Lost Wallet With Cash In Alangad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380279/headload-workers-return-lost-purse"
published_at: "2026-08-29T06:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9232a18c42e_1000733667.jpg"
keywords: ["Alangad", "Panayikulam", "CITU", "Headload Workers", "Good Samaritan"]
---

# കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളികൾ മാതൃകയായി

> **Lead Summary:** ആലങ്ങാട്:കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് കൈമാറി ചുമട്ടുതൊഴിലാളികൾ മാതൃകയായി.

## Article Content

ആലങ്ങാട്:കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് കൈമാറി ചുമട്ടുതൊഴിലാളികൾ മാതൃകയായി.

വട്ടേക്കുന്നം വാര്യത്ത് വീട്ടിൽ ഷിഹാബിന്റെ പേഴ്‌സാണ് വ്യാഴാഴ്ച പകൽ പാനായിക്കുളത്ത് വെച്ച് നഷ്ടമായത്. പാനായിക്കുളത്തെ ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) കൺവീനറായ വി.വി സുരന് വഴിയിൽ നിന്നാണ് പേഴ്‌സ് ലഭിച്ചത്.

പണവും കുറച്ച് രേഖകളും പേഴ്‌സിനുള്ളിൽ ഉണ്ടായിരുന്നു. രേഖകളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് പേഴ്‌സ് കിട്ടിയ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മറ്റ് തൊഴിലാളികൾക്കൊപ്പം ഷിഹാബിന്റെ വീട്ടിലെത്തി ഉമ്മയ്ക്ക് പേഴ്‌സ് കൈമാറി. ചുമട്ടുതൊഴിലാളികളുടെ സത്യസന്ധത നാട്ടുകാർക്കിടയിൽ പ്രശംസനീയമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380279/headload-workers-return-lost-purse)