---
title: "നദിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി "
english_title: "Womans Body Found In River Near Kollambuzha Bridge Attingal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380263/womans-body-found-river"
published_at: "2026-08-28T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91a164b613c_1000708206.png"
keywords: ["Attingal", "Kollambuzha", "Dead Body Found", "Thiruvananthapuram", "Kerala News"]
---

# നദിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** ആറ്റിങ്ങൽ: കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്.

## Article Content

ആറ്റിങ്ങൽ: കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ആറ്റിങ്ങൽ പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി.

മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് 40 നും 50 നും ഇടയിൽ പ്രായം വരുമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചത്. മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഇലക്ഷൻ ഐഡി കാർഡിൽ ജനന തീയതി 1964 എന്നാണ് കാണിക്കുന്നത്. എന്നാൽ കാഴ്ചയിൽ അത്രയും പ്രായം തോന്നിക്കുന്നില്ലെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380263/womans-body-found-river)