---
title: "ഇറച്ചി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി ഗാനരചയിതാവ് മരിച്ചു"
english_title: "Lyricist Dies After Meat Gets Stuck In Throat Desamangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380233/lyricist-dies-meat-stuck-throat"
published_at: "2026-08-28T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91593b10b6a_1000733133.jpg"
keywords: ["Obituary", "Lyricist Death", "Kerala News", "Thrissur"]
---

# ഇറച്ചി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി ഗാനരചയിതാവ് മരിച്ചു

> **Lead Summary:** ദേശമംഗലം: ഇറച്ചി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം മൂലം ഗാനരചയിതാവ് മരിച്ചു. ദേശമംഗലം ഒലിച്ചിയിൽ താമസിക്കുന്ന ചെരുവിൽ വീട്ടിൽ ഭാസ്കരൻ (മണി - 67) ആണ് മരിച്ചത്.

## Article Content

ദേശമംഗലം: ഇറച്ചി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം മൂലം ഗാനരചയിതാവ് മരിച്ചു. ദേശമംഗലം ഒലിച്ചിയിൽ താമസിക്കുന്ന ചെരുവിൽ വീട്ടിൽ ഭാസ്കരൻ (മണി - 67) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണത്തിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്പോൾ മരണകാരണം എന്തെന്ന് വ്യക്തമായിരുന്നില്ല.

ജീവിതശൈലീ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അസ്വാഭാവിക മരണമായതിനാൽ ചെറുതുരുത്തി പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടത്തിലാണ് തൊണ്ടയിൽ ഇറച്ചിക്കഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്.

വിവിധ ക്ഷേത്രങ്ങളെക്കുറിച്ചും ഭക്തിഗാനങ്ങളും രചിച്ച് ചിട്ടപ്പെടുത്തി പുറത്തിറക്കിയിട്ടുണ്ട് അദ്ദേഹം. ഭാര്യ: ഇന്ദിര. മക്കൾ: സുമികേഷ്, അഭിലാഷ്. സംസ്കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380233/lyricist-dies-meat-stuck-throat)