---
title: "അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പല്ലി; പരാതി നൽകി യുവതി"
english_title: "Dead Lizard Found In Amrutham Powder From Anganwadi Thiruvananthapuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380208/dead-lizard-amrutham-powder-anganwadi"
published_at: "2026-08-28T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a913d94868fd_1000732986.jpg"
keywords: ["Amrutham Powder", "Anganwadi", "Thiruvananthapuram", "Vellanad", "Kerala News"]
---

# അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പല്ലി; പരാതി നൽകി യുവതി

> **Lead Summary:** തിരുവനന്തപുരം: വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി.

## Article Content

തിരുവനന്തപുരം: വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി.

കാട്ടാക്കട ആമച്ചലിലെ 'പ്രകൃതി ന്യൂട്രിമിക്‌സ്' നിർമ്മിച്ച പൊടി ചാങ്ങയിലെ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് ഈ മാസം 19-നാണ് വാങ്ങിയത്. ചാങ്ങ പണ്ടാരവീട്ടിൽ വൈഷ്ണവി ഒരു വയസ്സുള്ള കുഞ്ഞിന് നൽകാൻ വാങ്ങിയ പാക്കറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. പൊടിക്കുള്ളിൽ ചത്ത നിലയിലായിരുന്നു പല്ലി. ഉടൻ തന്നെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു.

സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകിയിട്ടുണ്ട്. ഇത്തരം സംഭവം ഇനി ആവർത്തിക്കരുത്. മറ്റൊരു കുഞ്ഞിനും ഇതുപോലൊരു അനുഭവമുണ്ടാകരുത്. അതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. മന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവിയും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380208/dead-lizard-amrutham-powder-anganwadi)