---
title: "പിറവത്ത് ഫർണിച്ചർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം; 10 ലക്ഷത്തിന്റെ നാശനഷ്ടം"
english_title: "Massive Fire At Furniture Workshop In Piravom 10 Lakhs Loss"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380192/fire-accident-furniture-workshop-piravom-10-lakhs-loss"
published_at: "2026-08-28T11:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9127f6952f8_1000732862.jpg"
keywords: ["Piravom", "Fire Accident", "Furniture Workshop", "Ernakulam News", "Kerala News"]
---

# പിറവത്ത് ഫർണിച്ചർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം; 10 ലക്ഷത്തിന്റെ നാശനഷ്ടം

> **Lead Summary:** പിറവം: പിറവത്ത് ഫർണിച്ചർ വർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. പിറവം താലൂക്ക് ആശുപത്രിക്ക് സമീപം മോർ സൂപ്പർമാർക്കറ്റിന്റെ പിൻവശത്ത് പ്രവർത്തിക്കുന്ന ഫർണിച്ചർ വർക്ക് ഷോപ്പിനാണ് തീപിടിച്ചത്.

## Article Content

പിറവം: പിറവത്ത് ഫർണിച്ചർ വർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. പിറവം താലൂക്ക് ആശുപത്രിക്ക് സമീപം മോർ സൂപ്പർമാർക്കറ്റിന്റെ പിൻവശത്ത് പ്രവർത്തിക്കുന്ന ഫർണിച്ചർ വർക്ക് ഷോപ്പിനാണ് തീപിടിച്ചത്.

വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ആദ്യം തീപിടിത്തം കണ്ടത്. തുടർന്ന് ഉടൻ തന്നെ വിവരം പിറവം ഫയർഫോഴ്‌സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചെങ്കിലും തീ അതിവേഗം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

തീയുടെ തീവ്രത കൂടിയതിനെ തുടർന്ന് മുളന്തുരുത്തി, കൂത്താട്ടുകുളം ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.

അഗ്നിബാധയിൽ സ്ഥാപനത്തിന് വൻ നാശനഷ്ടമുണ്ടായി. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സ്ഥാപനത്തിന്റെ 80 ശതമാനത്തോളം ഭാഗവും അഗ്നിക്കിരയായി. എന്നാൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.

ഓണക്കൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസും ഫയർഫോഴ്‌സും അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380192/fire-accident-furniture-workshop-piravom-10-lakhs-loss)