---
title: "ഹോസ്റ്റൽ മുറിയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന 16 വയസ്സുകാരിയെ കാണാതായി"
english_title: "16 Year Old Girl Missing From Aluva Womens Hostel Police Investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380183/16-year-old-girl-missing-hostel"
published_at: "2026-08-28T11:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9122a917518_1000732840.jpg"
keywords: ["Aluva", "Missing Girl", "Kerala Police", "Womens Hostel", "Kerala News"]
---

# ഹോസ്റ്റൽ മുറിയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന 16 വയസ്സുകാരിയെ കാണാതായി

> **Lead Summary:** ആലുവ: (piഅമ്മയ്‌ക്കൊപ്പം ഹോസ്റ്റൽ മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാണാതായി.

## Article Content

ആലുവ: (piഅമ്മയ്‌ക്കൊപ്പം ഹോസ്റ്റൽ മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാണാതായി.

ആലുവയിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന രഞ്ജിതയുടെ മകൾ ആരതി സുരേഷിനെയാണ് കാണാതായത്. സംഭവത്തിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാവിലെ ഉണർന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്. തുടർന്ന് ഹോസ്റ്റലിൽ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയുടെ അമ്മയുടെ ആദ്യ ഭർത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ഇവർ ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. അപ്രത്യക്ഷയാകുന്നതിന് മുൻപ് പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380183/16-year-old-girl-missing-hostel)