---
title: "രണ്ടായിരം ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം; പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപണം"
english_title: "2000 Condoms Dumped On MC Road Chengannur Protest Against Police Inaction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380166/condoms-dumped-mc-road-protest"
published_at: "2026-08-28T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91066ead3bd_1000732727.jpg"
keywords: []
---

# രണ്ടായിരം ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം; പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപണം

> **Lead Summary:** ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എംസി റോഡിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

## Article Content

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എംസി റോഡിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ മാസം 30-ാം തീയതി രാത്രി 10 മണിയോടെയാണ് വെള്ളാവൂർ ജംഗ്ഷന് സമീപം റോഡിൽ ഉപയോഗിച്ചതും അല്ലാത്തതുമായ രണ്ടായിരത്തോളം ഉറകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്.

ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് ഓടുന്ന വാഹനത്തിൽ നിന്നാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് നാട്ടുകാരുടെ സംശയം. ഇത്രയധികം ഉറകൾ ഒരുമിച്ച് ഉപേക്ഷിച്ചതിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും നാട്ടുകാർ സംശയിക്കുന്നു.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭ്യമായിട്ടും പോലീസ് കാര്യമായ അന്വേഷണമോ കേസെടുക്കലോ നടത്തിയില്ലെന്നാണ് പ്രധാന ആരോപണം. വലിയ തോതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നഗരസഭാ അധികൃതരെത്തിയാണ് പിന്നീട് റോഡ് ശുചീകരിച്ചത്.

Chengannur, MC Road, Condom Controversy, Kerala Police, Kerala News

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380166/condoms-dumped-mc-road-protest)