---
title: "ആഡംബര കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Luxury Car Worth 75 Lakhs Catches Fire After Accident In Kalamassery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380143/luxury-car-fire-75-lakhs-accident"
published_at: "2026-08-28T06:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90e4530bc92_1000732599.jpg"
keywords: ["Kalamassery", "Car Fire", "Luxury Car", "Eloor", "Kochi News", "Kerala News"]
---

# ആഡംബര കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** കളമശേരി: കണ്ടെയ്നർ ടെർമിനൽ റോഡിലെ ഏലൂർ ഫാക്ട് ആനവാതിലിൽ അപകടത്തിൽപ്പെട്ട് തകർന്ന കാറിന് തീപിടിച്ചു.

## Article Content

കളമശേരി: കണ്ടെയ്നർ ടെർമിനൽ റോഡിലെ ഏലൂർ ഫാക്ട് ആനവാതിലിൽ അപകടത്തിൽപ്പെട്ട് തകർന്ന കാറിന് തീപിടിച്ചു.

75 ലക്ഷം രൂപ വിലവരുന്ന ആഡംബര കാറാണ് ബുധൻ പകൽ ഒന്നോടെ അപകടത്തിൽപ്പെട്ടത്. എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഇരുചക്ര വാഹനത്തെ വെട്ടിച്ചപ്പോൾ കവലയിലെ തൂണിലിടിച്ച് മുൻഭാഗം തകരുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്ന് പുക ഉയരുകയും തീ ആളിക്കത്തുകയുമായിരുന്നു. തീ അതിവേഗം കാറിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നു.

എന്നാൽ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഏലൂരിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380143/luxury-car-fire-75-lakhs-accident)