---
title: "കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 25 പേർക്ക് പരിക്ക്"
english_title: "Tourist Bus Overturns In Kakkur 25 Injured CCTV Visuals Out"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380111/tourist-bus-accident-kakkur-25-injured-cctv"
published_at: "2026-08-27T11:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fd9252787b_1000732024.png"
keywords: ["Kakkur", "Bus Accident", "Tourist Bus", "Kozhikode", "Kerala News", "CCTV"]
---

# കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 25 പേർക്ക് പരിക്ക്

> **Lead Summary:** കാക്കൂർ: കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസ്സിൽ സഞ്ചരിച്ചിരുന്ന 25 ഓളം പേർക്ക് പരിക്കേറ്റു.

## Article Content

കാക്കൂർ: കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസ്സിൽ സഞ്ചരിച്ചിരുന്ന 25 ഓളം പേർക്ക് പരിക്കേറ്റു.

വിവാഹ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ ബസ് നിയന്ത്രണം വിട്ട് മറിയുന്നത് കാണാം.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380111/tourist-bus-accident-kakkur-25-injured-cctv)