---
title: "108 ആംബുലൻസ് സമരം; പിറവത്ത് ഹൃദ്രോഗി ഒരു മണിക്കൂറോളം ആശുപത്രിയിൽ കുടുങ്ങി"
english_title: "108 Ambulance Strike Hits Patients In Piravom Heart Patient Waits One Hour"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380109/108-ambulance-strike-piravom-patient-waits"
published_at: "2026-08-27T11:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fd3347a0d0_1000732009.jpg"
keywords: ["108 Ambulance Strike", "Piravom", "Taluk Hospital", "Kerala News", "Ambulance Crisis"]
---

# 108 ആംബുലൻസ് സമരം; പിറവത്ത് ഹൃദ്രോഗി ഒരു മണിക്കൂറോളം ആശുപത്രിയിൽ കുടുങ്ങി

> **Lead Summary:** പിറവം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം മൂലം രോഗികൾ ദുരിതത്തിൽ. പിറവം താലൂക്ക് ആശുപത്രിയിൽ എത്തിയ ഹൃദ്രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഒരു മണിക്കൂറോളം ആംബുലൻസിനായി കാത്തുനിൽക്കേണ്ടി വന്നതായി പരാതി.

## Article Content

പിറവം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം മൂലം രോഗികൾ ദുരിതത്തിൽ. പിറവം താലൂക്ക് ആശുപത്രിയിൽ എത്തിയ ഹൃദ്രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഒരു മണിക്കൂറോളം ആംബുലൻസിനായി കാത്തുനിൽക്കേണ്ടി വന്നതായി പരാതി.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പിറവം താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ 108 ആംബുലൻസ് സമരം ആയതിനാൽ ആംബുലൻസ് ലഭിച്ചില്ല. ഇതിനിടെ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് തകരാറിലായതും പ്രതിസന്ധി ഇരട്ടിയാക്കി.

ഇതേ തുടർന്ന് പിറവത്തെ ഫയർ ഫോഴ്സിന്റെ ആംബുലൻസ് വിളിച്ചു വരുത്തിയെങ്കിലും ഓക്സിജൻ സൗകര്യം ഇല്ലാത്തതിനാൽ ആ വാഹനം തിരിച്ചയക്കേണ്ടി വന്നു. ഒടുവിൽ ജെ.എം.പി ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചാണ് രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

ഓണത്തിന് ബോണസ് ലഭിക്കാത്തതിനെ തുടർന്നാണ് 108 ആംബുലൻസ് ജീവനക്കാർ സമരം ചെയ്യുന്നത്. സമരം നീളുന്നതോടെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ വലിയ ദുരിതത്തിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380109/108-ambulance-strike-piravom-patient-waits)