---
title: "ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർ വെന്തുമരിച്ചു"
english_title: "Driver Burnt Alive As Lorries Collide And Catch Fire On Palakkad Kozhikode Highway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380107/highway-lorry-fire-driver-dead-"
published_at: "2026-08-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fcc4a84a74_1000731969.jpg"
keywords: ["Accident", "Mundur Kanjikulam", "Lorry Fire", "Kerala Road Accident", "Palakkad Kozhikode Highway"]
---

# ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർ വെന്തുമരിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു.

## Article Content

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു.

തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം ഉണ്ടായത്.

കണ്ടെയ്‌നർ ലോറിയും മറ്റൊരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡീസൽ ടാങ്ക് പൊട്ടിയതോടെ തീ അതിവേഗം ആളിപ്പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഒരു ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു.

വിവരമറിഞ്ഞ് പാലക്കാട് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പൂർണമായും അണച്ച ശേഷമാണ് ക്യാബിനുള്ളിൽ കുടുങ്ങിയ നാസറിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തുടർന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380107/highway-lorry-fire-driver-dead-)