---
title: "ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "Youth Dies In Auto Scooter Collision At Puthenthope Kadinamkulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379896/accident-youth-dead"
published_at: "2026-08-24T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c62cb23907_1000727377.jpg"
keywords: ["Thiruvananthapuram", "Kadinamkulam", "Road Accident", "Kerala News"]
---

# ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

സ്കൂട്ടർ ഓടിച്ചിരുന്ന മരിയനാട് ആറാട്ടുമുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ തുറുവിക്കൽ സ്വദേശി ഷാജുകുമാറിന് (40) ഗുരുതരമായി പരിക്കേറ്റു.

തുമ്പ ഭാഗത്തേക്ക് വന്ന സ്കൂട്ടറും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു.

നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷോൺ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379896/accident-youth-dead)