---
title: "സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം"
english_title: "Three Newborns Die In Fire At Amravati Government Hospital Maharashtra"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379868/hospital-fire-three-newborns-dead"
published_at: "2026-08-24T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c1e5de8b6d_1000726914.png"
keywords: ["Amravati", "Hospital Fire", "Maharashtra", "Newborn Death", "National News"]
---

# സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ അമ്രാവതിയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. 12 നവജാത ശിശുക്കൾ ചികിത്സയിലാണ്.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ അമ്രാവതിയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. 12 നവജാത ശിശുക്കൾ ചികിത്സയിലാണ്.

അമരാവതി ജില്ലാ വനിതാ ആശുപത്രിയിലാണ് അപകടം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 39 കുഞ്ഞുങ്ങളാണ് ആശുപത്രിയിലെ നവജാത ശിശു പരിചരണ യൂണിറ്റിൽ (എസ്എൻസിയു) ഉണ്ടായിരുന്നത്.

തീപിടിത്തത്തെ തുടർന്ന് വാർഡ് അതിവേഗം ഒഴിപ്പിക്കാൻ ശ്രമം നടന്നു. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും കുഞ്ഞുങ്ങളെ എടുത്ത് പുറത്തേക്ക് ഓടി. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്.

ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ഇവർ സമീപത്തെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. 12 കുഞ്ഞുങ്ങൾ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379868/hospital-fire-three-newborns-dead)