---
title: "12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർക്കാൻ ശ്രമം; ശബ്ദസന്ദേശം പുറത്ത്"
english_title: "Attempt To Settle Case Of Brutal Assault On 12 Year Old Boy Audio Message Out"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379854/12-year-old-assault-case-settlement-attempt-audio-out"
published_at: "2026-08-24T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c09e514ee6_1000726927.png"
keywords: ["Child Assault", "Koduvally", "Child Welfare Committee", "Kerala Crime", "Kerala News"]
---

# 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർക്കാൻ ശ്രമം; ശബ്ദസന്ദേശം പുറത്ത്

> **Lead Summary:** കോഴിക്കോട് : മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർക്കാൻ ശ്രമം. കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

## Article Content

കോഴിക്കോട് : മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർക്കാൻ ശ്രമം. കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

കേസ് പിൻവലിച്ചാൽ പണവും സമ്മാനങ്ങളും കുട്ടി ചോദിക്കുന്ന എന്തും നൽകാമെന്ന് പ്രതികളുടെ ബന്ധു പരാതിക്കാരനായ ഏഴാം ക്ലാസുകാരന്റെ പിതാവിനോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

കേസിൽ മൂന്ന് പ്രതികൾക്കായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ഓഗസ്റ്റ് ആറിനാണ് സംഭവം.

സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതോടെയാണ് കൊടുവള്ളി പോലീസ് കേസെടുക്കാൻ തയ്യാറായത്. മർദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ സഹോദരൻ, ഭാര്യ, മകൻ എന്നിവർക്കെതിരെയാണ് കേസ്.

ഇതിനെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി പ്രതികളുമായി അടുത്ത ബന്ധമുള്ളവർ കുട്ടിയുടെ പിതാവിനെ ബന്ധപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379854/12-year-old-assault-case-settlement-attempt-audio-out)