---
title: "പിറവം നഗരസഭ കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കമായി"
english_title: "Piravom Municipality Kudumbashree Onam Market Started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379846/piravom-kudumbashree-onam-market-started"
published_at: "2026-08-24T14:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c18e98ba2b_1000727047.jpg"
keywords: []
---

# പിറവം നഗരസഭ കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കമായി

> **Lead Summary:** പിറവം: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓണച്ചന്തയ്ക്ക് തുടക്കമായി.

## Article Content

പിറവം: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓണച്ചന്തയ്ക്ക് തുടക്കമായി.

ആഗസ്റ്റ് 23, 24, 25 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്. പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ ആദ്യ വിൽപ്പന നടത്തി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ സീമ രാജേഷ്, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, അരുൺ കല്ലറയ്ക്കൽ, ജെയ്സൺ പുളിക്കൽ, ജോയി വാക്കനയിൽ, രമ്യ ബിജോയ് എന്നിവർ പങ്കെടുത്തു.

സി.ഡി.എസ് അംഗങ്ങളും എം.ഇ.സി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുടുംബശ്രീയുടെ ഹെൽപ്പ് ഡെസ്കായ സ്നേഹിതയുടെ 18-ാം വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സ്നേഹിതയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379846/piravom-kudumbashree-onam-market-started)