---
title: "കൂത്താട്ടുകുളം-കായംകുളം കെഎസ്ആർടിസി സർവീസിന് തുടക്കം"
english_title: "Koothattukulam Kayamkulam KSRTC Fast Passenger Service Flagged Off"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379843/koothattukulam-kayamkulam-ksrtc-service-started"
published_at: "2026-08-24T14:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c02edd618e_1000725607.jpg"
keywords: []
---

# കൂത്താട്ടുകുളം-കായംകുളം കെഎസ്ആർടിസി സർവീസിന് തുടക്കം

> **Lead Summary:** കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ പുതുതായി ആരംഭിക്കുന്ന കൃപാസനം വഴി കായംകുളത്തേക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു.

## Article Content

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ പുതുതായി ആരംഭിക്കുന്ന കൃപാസനം വഴി കായംകുളത്തേക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു.

രാവിലെ 9 മണിക്ക് കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ചു. കൗൺസിലർ മർക്കോസ് ഉലഹന്നാൻ, സിബി കൊട്ടാരം, എം.എ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂത്താട്ടുകുളത്ത് നിന്ന് വൈക്കം, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് വഴി കായംകുളത്തേക്കും തുടർന്ന് ഇതേ റൂട്ടിലൂടെ കൂത്താട്ടുകുളത്തേക്കും എത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസാണ് പുതുതായി ആരംഭിച്ചത്.

കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന 29-ാമത്തെ സർവീസാണ് ഇത്.

ഇതിനൊപ്പം പിറവം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആനക്കട്ടിയിലേക്കുള്ള ബസ് സർവീസിനും ഇന്ന് തുടക്കമാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379843/koothattukulam-kayamkulam-ksrtc-service-started)