---
title: "ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ വിറ്റു; ഭർത്താവ് പിടിയിൽ"
english_title: "Man Arrested in Kollam For Selling Wife Private Visuals On Porn Site"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379840/husband-arrested-private-visuals-case"
published_at: "2026-08-24T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c0022186b6_1000726844.jpg"
keywords: []
---

# ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ വിറ്റു; ഭർത്താവ് പിടിയിൽ

> **Lead Summary:** കൊട്ടിയം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റിൽ വിറ്റെന്ന കേസിൽ ഭർത്താവ് പിടിയിൽ. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

## Article Content

കൊട്ടിയം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റിൽ വിറ്റെന്ന കേസിൽ ഭർത്താവ് പിടിയിൽ. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

വിദേശത്ത് ആയിരിക്കെ കിടപ്പറ ദൃശ്യങ്ങൾ ഉൾപ്പെടെ രഹസ്യമായി പകർത്തി സൈറ്റുകളിൽ വിറ്റു എന്നാണ് പരാതി. നാല് വയസുകാരിയായ മകളുടെ മുന്നിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നും ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദ്ദിച്ചു എന്നും പരാതിയിൽ പറയുന്നു.

ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. യുകെയിൽ വെച്ചാണ് ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് കൈമാറിയതെന്ന് യുവതി മൊഴി നൽകി. ഭർത്താവിനെ കൗൺസിലിംഗിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെത്തിയത്. കൗൺസിലിംഗിന് രണ്ടു ദിവസം കൊണ്ടുപോയി, മൂന്നാം ദിവസം നിർബന്ധിച്ചപ്പോൾ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പ്രതി ഒളിവിൽ പോയി.

പരിക്കേറ്റ യുവതി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല എന്ന ആക്ഷേപമുണ്ട്. പിന്നീട് വാർത്തയായതോടെ പരാതി അന്വേഷിക്കാൻ ഡിജിപിയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ഉത്തരവിടുകയായിരുന്നു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379840/husband-arrested-private-visuals-case)