---
title: "ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേർ വെന്തുമരിച്ചു"
english_title: "Two Burnt Alive As Lorries Collide and Catch Fire at Pilathara Kannur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379798/lorry-collision-fire-two-dead"
published_at: "2026-08-24T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bb78a56f68_1000726549.jpg"
keywords: []
---

# ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേർ വെന്തുമരിച്ചു

> **Lead Summary:** കണ്ണൂർ: പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ: പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. റോഡരികിൽ കേടായി കിടന്നിരുന്ന മരം കയറ്റിയ ലോറിയിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും സഹായിക്കുമാണ് മരിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി പൂർണ്ണമായും കത്തിനശിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379798/lorry-collision-fire-two-dead)