---
title: "തോടിന്റെ ഭിത്തിയിടിഞ്ഞ് അപകടം; നാല് ഇരുചക്ര വാഹനങ്ങൾ  തോട്ടിലേക്ക് വീണു"
english_title: "Four Bikes Fall Into Canal After Wall Collapse in Kalamassery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379790/canal-wall-collapse-bikes-fall"
published_at: "2026-08-24T06:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b953d3b4f4_1000726511.jpg"
keywords: ["Kalamassery", "Wall Collapse", "Kochi", "Canal", "Kerala News"]
---

# തോടിന്റെ ഭിത്തിയിടിഞ്ഞ് അപകടം; നാല് ഇരുചക്ര വാഹനങ്ങൾ  തോട്ടിലേക്ക് വീണു

> **Lead Summary:** കളമശേരി: തോടിന്റെ വശത്തെ ഭിത്തിയിടിഞ്ഞ് നാല് ഇരുചക്ര വാഹനങ്ങൾ തോട്ടിലേക്ക് വീണു.

## Article Content

കളമശേരി: തോടിന്റെ വശത്തെ ഭിത്തിയിടിഞ്ഞ് നാല് ഇരുചക്ര വാഹനങ്ങൾ തോട്ടിലേക്ക് വീണു.

കൂനംതൈ അമ്പലം റോഡിൽ എ.കെ.ജി റോഡിലേക്കുള്ള വഴിയിലാണ് സംഭവം. സ്വകാര്യ അപ്പാർട്ട്മെന്റിലെ വാഹന പാർക്കിംഗിനോട് ചേർന്നുള്ള തോടിന്റെ വശമാണ് തകർന്നത്. പൊട്ടച്ചാൽ തോടും പത്തടിപ്പാലം തോടും ചേർന്ന് ഇടപ്പള്ളി ഭാഗത്തേക്ക് ഒഴുകുന്ന തോടിന്റെ വശമാണ് ഇടിഞ്ഞത്.

അപകടത്തിൽ പാർക്കിംഗ് ഏരിയയുടെ ഇരുമ്പ് ഫ്രെയിമും മാലിന്യങ്ങൾ സൂക്ഷിക്കുന്ന രണ്ട് വലിയ ഇരുമ്പ് കൂടുകളും തോട്ടിലേക്ക് വീണു. തോട്ടിൽ പാർക്ക് ചെയ്തിരുന്ന നാല് ഇരുചക്ര വാഹനങ്ങളും തോട്ടിലേക്ക് പതിക്കുകയായിരുന്നു.

എതിർവശത്തുള്ള സ്വകാര്യ കമ്പനിയുടെ ഭാഗത്തെ തോടിന്റെ വശം രണ്ടാഴ്ച മുമ്പും ഇടിഞ്ഞിരുന്നു. അന്ന് ഇടിഞ്ഞുവീണ മണ്ണും മറ്റ് അവശിഷ്ടങ്ങളും തോട്ടിൽ നിന്ന് നീക്കം ചെയ്തിരുന്നില്ല. ഇതുമൂലം തോട്ടിൽ വെള്ളക്കെട്ടുണ്ടായതാണ് വീണ്ടും ഭിത്തി ഇടിയാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379790/canal-wall-collapse-bikes-fall)