---
title: "പെട്രോൾ പമ്പിൽ കയറുന്നതിനിടെ കാറിന് തീപിടിച്ചു ;വൻ ദുരന്തം ഒഴിവായി "
english_title: "Car Catches Fire While Entering Petrol Pump at Pothanikkad, Fire Force Controls Blaze"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379789/petrol-pump-car-fire-accident"
published_at: "2026-08-24T06:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b94278e256_1000726508.jpg"
keywords: ["Pothanikkad", "Car Fire", "Kothamangalam", "Fire Accident", "Kerala News"]
---

# പെട്രോൾ പമ്പിൽ കയറുന്നതിനിടെ കാറിന് തീപിടിച്ചു ;വൻ ദുരന്തം ഒഴിവായി 

> **Lead Summary:** കവളങ്ങാട്: പോത്താനിക്കാട് പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ കാറിന് തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.

## Article Content

കവളങ്ങാട്: പോത്താനിക്കാട് പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ കാറിന് തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.

കോതമംഗലം റോഡിലെ പമ്പിൽ ഞായർ ഉച്ചയ്ക്കാണ് സംഭവം. മുള്ളരിങ്ങാട് മണ്ണാറപ്പാറയിൽ പോൾ മാത്യുവിന്റെ സ്കോർപിയോ വാഹനത്തിനാണ് തീപിടിച്ചത്. സംഭവസമയം പോൾ മാത്യു മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കാറിന്റെ മുൻഭാഗത്ത് തീ ഉയർന്നതോടെ പോൾ മാത്യു പുറത്തിറങ്ങി. പമ്പിലും സമീപത്തും ഉണ്ടായിരുന്നവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും അണയ്ക്കാനായില്ല.

വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379789/petrol-pump-car-fire-accident)