---
title: "പിറവം സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ചു "
english_title: "Piravom Native BTech Student Dies in Road Accident at Thiruvananthapuram Kattakada"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379777/piravom-native-btech-student-dies-kattakada-acci"
published_at: "2026-08-23T20:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b099fd256b_1000726131.jpg"
keywords: ["Piravom", "Kattakada Accident", "Student Death", "Thiruvananthapuram", "Road Accident"]
---

# പിറവം സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ചു 

> **Lead Summary:** പിറവം: പിറവം പാഴൂർ സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി തിരുവനന്തപുരത്ത് കാട്ടാക്കടയിൽ വാഹനാപകടത്തിൽ മരിച്ചു.

## Article Content

പിറവം: പിറവം പാഴൂർ സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി തിരുവനന്തപുരത്ത് കാട്ടാക്കടയിൽ വാഹനാപകടത്തിൽ മരിച്ചു.

പാഴൂർ ദേവീപ്പടി കട്ടോക്കരയിൽ സന്തോഷിന്റെയും ജ്യോതിയുടെയും മകൻ എസ്. ശിവറാം (20) ആണ് മരിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് തിരുപുറത്താണ് കുടുംബം താമസിച്ചിരുന്നത്. കാട്ടാക്കട കുറ്റിച്ചൽ ലൂർദ് മാതാ കോളേജിൽ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് ശിവറാം.

ബുധനാഴ്ച വൈകീട്ട് നാലരയോടെ കാട്ടാക്കട നക്കരംവിള ഭാഗത്താണ് അപകടമുണ്ടായത്. ശിവറാം സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നാലെ പാഞ്ഞുവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിനവിന് പരിക്കേറ്റു.

തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവറാമിനെ കിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരി പാർവതി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379777/piravom-native-btech-student-dies-kattakada-acci)