---
title: "പിറവം - ബംഗളൂരു ഓണം സ്പെഷൽ ; പിറവത്ത് നിന്ന് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുന്നു"
english_title: "New KSRTC Services From Piravom, Anoop Jacob Announces Anakkatti and Kayamkulam Routes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379736/piravom-new-ksrtc-services-anakkatti-kayamkulam-bengaluru"
published_at: "2026-08-23T14:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ab74c76cb5_1000725607.jpg"
keywords: []
---

# പിറവം - ബംഗളൂരു ഓണം സ്പെഷൽ ; പിറവത്ത് നിന്ന് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുന്നു

> **Lead Summary:** പിറവം: പിറവത്ത് നിന്ന് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

## Article Content

പിറവം: പിറവത്ത് നിന്ന് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

പിറവം - ആനക്കട്ടി, കൂത്താട്ടുകുളം - കായംകുളം എന്നീ രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് വരുന്ന ആഴ്ച മുതൽ ആരംഭിക്കുന്നത്.

പിറവം - ആനക്കട്ടി ഫാസ്റ്റ് പാസഞ്ചർ:രാവിലെ 05.50ന് പിറവത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിക്ക് ആനക്കട്ടിയിലെത്തും. അഞ്ചൽപ്പെട്ടി, പാമ്പാക്കുട, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, മണ്ണുത്തി ബൈപ്പാസ്, പാലക്കാട്, മണ്ണാർക്കാട്, ആനക്കട്ടി വഴിയാണ് റൂട്ട്. തിരിച്ച് വൈകിട്ട് 4 മണിക്ക് ആനക്കട്ടിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് പിറവത്ത് എത്തും.

കൂത്താട്ടുകുളം - കായംകുളം ഫാസ്റ്റ് പാസഞ്ചർ: രാവിലെ 05.35ന് കൂത്താട്ടുകുളത്ത് നിന്ന് ആരംഭിച്ച് പിറവം, പെരുവ, ചേർത്തല, കൃപാസനം, ആലപ്പുഴ വഴി രാവിലെ 10 മണിക്ക് കായംകുളത്ത് എത്തും. തിരിച്ച് വൈകിട്ട് 4 മണിക്ക് ആലപ്പുഴയിൽ നിന്നും 4.30ന് കൃപാസനം വഴി പുറപ്പെട്ട് 7.30ന് പിറവം - കൂത്താട്ടുകുളത്ത് എത്തും.

അതിനുപുറമെ, പിറവത്ത് നിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ഓണ സ്പെഷ്യൽ സർവീസും നടത്തും. ബസ് ഓഗസ്റ്റ് 24ന് വൈകിട്ട് പിറവത്ത് നിന്ന് പുറപ്പെട്ട് 25ന് രാവിലെ ബംഗളൂരുവിലെത്തും. അന്നുതന്നെ വൈകിട്ട് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 26ന് രാവിലെ പിറവത്ത് തിരിച്ചെത്തും.

പുതിയ സർവീസുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് രാവിലെ 8 മണിക്ക് കൂത്താട്ടുകുളത്തും 9.30ന് പിറവത്തും മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379736/piravom-new-ksrtc-services-anakkatti-kayamkulam-bengaluru)