---
title: "ഓണാഘോഷ റോഡ് ഷോ; അപകടകരമായി വാഹനം ഓടിച്ച രണ്ട് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു"
english_title: "Dangerous Onam Road Show in Angamaly, MVD Suspends License of Two Students"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379710/onam-road-show-mvd-suspends-license"
published_at: "2026-08-23T11:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a85eccf034_1000725435.jpg"
keywords: ["Angamaly", "MVD", "Onam Road Show", "License Suspended", "Ernakulam"]
---

# ഓണാഘോഷ റോഡ് ഷോ; അപകടകരമായി വാഹനം ഓടിച്ച രണ്ട് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

> **Lead Summary:** അങ്കമാലി: ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.

## Article Content

അങ്കമാലി: ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.

അങ്കമാലിയിൽ തുറന്ന ലോറിയിൽ അപകടകരമായ സാഹചര്യത്തിൽ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി സസ്പെൻഡ് ചെയ്തത്.

സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോകളും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വ്യാപകമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.

കൂടാതെ മൂവാറ്റുപുഴയിലെ കോളേജിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളും എം.വി.ഡി പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379710/onam-road-show-mvd-suspends-license)