---
title: "കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്"
english_title: "Two KSRTC Buses Collide in Chengannur, 21 Passengers Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379701/ksrtc-buses-collision-21-injured"
published_at: "2026-08-23T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a76238fc68_1000405407.png"
keywords: ["KSRTC Accident", "Alappuzha", "Road Accident", "Kerala News"]
---

# കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്

> **Lead Summary:** ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 21 പേർക്ക് പരിക്കേറ്റു.

## Article Content

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 21 പേർക്ക് പരിക്കേറ്റു.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും സൂപ്പർ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡീലക്സ് ബസ് എതിരെ വന്ന സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ പരിക്കേറ്റവരെ ചെങ്ങന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഭൂരിഭാഗം പേരും നിസാര പരിക്കുകളോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379701/ksrtc-buses-collision-21-injured)