---
title: "കാറും ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രികരായ രണ്ട് പേർക്ക് പരിക്ക്"
english_title: "Car and Bus Collide at Kolenchery Manjanad, Two Bus Passengers Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379666/car-bus-collision-two-injured"
published_at: "2026-08-22T21:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89c7e960caf_1000725029.jpg"
keywords: ["Kolenchery", "Kizhakkambalam", "Road Accident", "Bus Accident", "Ernakulam"]
---

# കാറും ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കോലഞ്ചേരി: കിഴക്കമ്പലം - നെല്ലാട് സംസ്ഥാന പാതയിൽ മഞ്ചനാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.

## Article Content

കോലഞ്ചേരി: കിഴക്കമ്പലം - നെല്ലാട് സംസ്ഥാന പാതയിൽ മഞ്ചനാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മൂവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിന്റെ മുൻഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കൂട്ടിയിടിയെ തുടർന്ന് ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് യാത്രക്കാർക്ക് പരിക്കേറ്റത്.

പരിക്കേറ്റ യാത്രക്കാരെ നെല്ലാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചതിനാലാണ് കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379666/car-bus-collision-two-injured)