---
title: "കൂത്താട്ടുകുളത്ത് 150 പെൺകുട്ടികളുടെ മെഗാ കൈകൊട്ടിക്കളിയോടെ ഓണാഘോഷം; പുൽമൈതാനം നവീകരിച്ച് പ്രവാസി സംഘടന"
english_title: "Koothattukulam Govt UP School Onam Celebration With Mega Kaikottikali"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379594/koothattukulam-govt-up-school-onam-celebration-mega-kaikottikali"
published_at: "2026-08-22T12:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a894f224135b_1000724388.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് 150 പെൺകുട്ടികളുടെ മെഗാ കൈകൊട്ടിക്കളിയോടെ ഓണാഘോഷം; പുൽമൈതാനം നവീകരിച്ച് പ്രവാസി സംഘടന

> **Lead Summary:** കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ ഓണാഘോഷം നിറപ്പകിട്ടോടെ നടന്നു. ഓണം മെഗാ കൈകൊട്ടിക്കളിയും കുട്ടികൾ ഒരുക്കിയ മെഗാ പൂക്കളവുമാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്.

## Article Content

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ ഓണാഘോഷം നിറപ്പകിട്ടോടെ നടന്നു. ഓണം മെഗാ കൈകൊട്ടിക്കളിയും കുട്ടികൾ ഒരുക്കിയ മെഗാ പൂക്കളവുമാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്.

യു.പി വിഭാഗത്തിലെ 150 പെൺകുട്ടികൾ ഒരുമിച്ച് അണിനിരന്ന കൈകൊട്ടിക്കളി ശ്രദ്ധേയമായി. മാവേലി മത്സരവും വിവിധ ഓണക്കളികളും കുട്ടികളുടെ ആഘോഷത്തിന് മാറ്റുകൂട്ടി.

പ്രവാസി സംഘടനയായ കൂത്താട്ടുകുളം അസോസിയേഷൻ മൂന്ന് ലക്ഷം രൂപ മുടക്കി നവീകരിച്ച പുൽമൈതാനത്താണ് ഇക്കുറി ഓണാഘോഷം നടന്നത്. പുതിയ നാച്വറൽ ടർഫിന്റെ സമർപ്പണം അസോസിയേഷൻ അംഗങ്ങളായ ജോയി മർക്കോസ്, പി.എ സന്തോഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ ചടങ്ങിൽ അധ്യക്ഷനായി. കൗൺസിലർമാരായ ജോമി മാത്യു, സനൂപ് കുളമ്പാടം, സി.എൻ പ്രഭകുമാർ, ഹെഡ്മിസ്ട്രസ് ടി.വി മായ, കെ.വി ബാലചന്ദ്രൻ, ജോമോൻ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

അതേസമയം, വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലും ഓണാഘോഷം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കോളേജിലെ ഓണാഘോഷ പരിപാടികൾ എൻജീനിയറിങ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, കലാ-കായിക മത്സരങ്ങൾ എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379594/koothattukulam-govt-up-school-onam-celebration-mega-kaikottikali)