---
title: "ചക്രം ഊരിത്തെറിച്ച് ടിപ്പർ ലോട്ടറിക്കടയിലേക്ക് മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Tipper Loses Wheel and Overturns onto Lottery Shop in Kakkanad, Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379567/tipper-overturns-lottery-shop-wheel-detached"
published_at: "2026-08-22T09:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a891dce1be57_1000724051.jpg"
keywords: ["Kochi", "Tipper Accident", "Road Accident", "Kerala News"]
---

# ചക്രം ഊരിത്തെറിച്ച് ടിപ്പർ ലോട്ടറിക്കടയിലേക്ക് മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** കൊച്ചി: കാക്കനാട് പാലച്ചുവട് കാളച്ചാൽ പാടശേഖരത്തിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി ലോട്ടറിക്കടയിലേക്ക് മറിഞ്ഞു.

## Article Content

കൊച്ചി: കാക്കനാട് പാലച്ചുവട് കാളച്ചാൽ പാടശേഖരത്തിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി ലോട്ടറിക്കടയിലേക്ക് മറിഞ്ഞു.

വെള്ളി രാവിലെ 8.30 ഓടെയാണ് സംഭവം. ടൈലുകളുമായി കാക്കനാട് ഭാഗത്തുനിന്ന് വെണ്ണലയിലേക്ക് പോവുകയായിരുന്ന ടിപ്പറിന്റെ ഒരുവശത്തെ ചക്രങ്ങൾ ഓടുന്നതിനിടെ ഊരിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

ചക്രം ഊരിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒരിളക്കത്തോടെ അൽപദൂരം മുന്നോട്ട് നീങ്ങിയ ലോറി വശത്തേക്ക് ചരിഞ്ഞ് റോഡരികിലെ ലോട്ടറിക്കടയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.

അപകടസമയത്ത് ലോട്ടറി വിൽപ്പനക്കാരൻ കടയ്ക്ക് പുറത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ആളപായമില്ല.

വീഴ്ചയിൽ ലോറിയിലുണ്ടായിരുന്ന ടൈലുകൾ മുഴുവൻ റോഡിലേക്ക് ചിതറിത്തെറിച്ചു. അപകടത്തെ തുടർന്ന് വെണ്ണല-പാലച്ചുവട്-ടിവി സെന്റർ റോഡിൽ മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് ഉച്ചയോടെയാണ് ലോറി ഉയർത്തി റോഡിലെ തടസ്സങ്ങൾ നീക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379567/tipper-overturns-lottery-shop-wheel-detached)