---
title: "പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "7 Buffaloes Stolen in Puthenvelikkara, Man Arrested in Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379538/puthenvelikkara-buffalo-theft-case-man-arrested-ernakulam"
published_at: "2026-08-21T22:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a887e8cec044_1000723751.jpg"
keywords: ["Puthenvelikkara", "Buffalo Theft", "Ernakulam Police", "Chalakudy", "Kerala Crime News"]
---

# പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** എറണാകുളം: പുത്തൻവേലിക്കര മേഖലയിൽ നിന്ന് 7 പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി.

## Article Content

എറണാകുളം: പുത്തൻവേലിക്കര മേഖലയിൽ നിന്ന് 7 പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി.

ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ(40) ആണ് പുത്തൻവേലിക്കര പോലീസിന്റെ പിടിയിലായത്.

പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്ന് 3 പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് 3 പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് 1 പോത്തിനെയും പ്രതി മോഷ്ടിച്ച് കടത്തിയതായി പോലീസ് കണ്ടെത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തുകളാണ് മോഷണം പോയത്.

പുത്തൻവേലിക്കര പോലീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ അനീഷ്, മനോജ് കുമാർ, ഗോപി, സീനിയർ സിപിഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. മോഷ്ടിച്ച പോത്തുകളെ കണ്ടെത്താനും മോഷണ ശൃംഖലയിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമകളെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379538/puthenvelikkara-buffalo-theft-case-man-arrested-ernakulam)