---
title: "വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ ഐ.ടി ഉദ്യോഗസ്ഥയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "IT Professional Found Dead in Alappuzha After Engagement Called Off"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379489/it-professional-death-engagement-called-off"
published_at: "2026-08-21T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8829ffec102_1000723118.jpg"
keywords: ["IT Professional", "Engagement", "Kerala News"]
---

# വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ ഐ.ടി ഉദ്യോഗസ്ഥയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ ഐ.ടി ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് സ്വദേശി അനഘ ആണ് മരിച്ചത്. അജയന്റെ മകളാണ്.

## Article Content

അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ ഐ.ടി ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് സ്വദേശി അനഘ ആണ് മരിച്ചത്. അജയന്റെ മകളാണ്.

വ്യാഴാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിലാണ് അനഘയെ കണ്ടെത്തിയത്.

അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശിയുമായി ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വിവാഹം ഒഴിവാക്കുകയായിരുന്നു.

വിവരം സംസാരിച്ച് തീർക്കുന്നതിനായി ചൊവ്വാഴ്ച അനഘ വീട്ടുകാരെ അറിയിക്കാതെ അബുദാബിയിൽ പോയി യുവാവിനെ കണ്ടു. ഇക്കാര്യം യുവാവിന്റെ ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഇരു കുടുംബങ്ങളുടെയും തീരുമാനപ്രകാരം ബുധനാഴ്ച ഇരുവരും നാട്ടിലെത്തി.

വീട്ടിലെത്തിയതിന് പിന്നാലെ രാത്രിയോടെയാണ് സംഭവം. മരണത്തിന് തൊട്ടുമുമ്പ് അനഘ യുവാവിനും അമ്മയുടെ ഫോണിലേക്കും സന്ദേശങ്ങൾ അയച്ചിരുന്നതായി പോലീസ് പറഞ്ഞു.

അരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379489/it-professional-death-engagement-called-off)