---
title: "ലോറിയിൽ നിന്ന് തെറിച്ച ഇരുമ്പ് കമ്പി കുത്തിക്കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Accident: Biker Killed After Iron Rods Fly Off Lorry at Kuttanellur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379464/lorry-iron-rods-biker-death"
published_at: "2026-08-21T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a880ca30acf8_1000722956.jpg"
keywords: ["Thrissur", "Lorry Accident", "Road Safety", "Biker Death", "Kerala News"]
---

# ലോറിയിൽ നിന്ന് തെറിച്ച ഇരുമ്പ് കമ്പി കുത്തിക്കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: കുട്ടനെല്ലൂരിൽ ലോറിയിൽ നിന്ന് തെറിച്ചുവീണ ഇരുമ്പ് കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രികൻ മരിച്ചു.

## Article Content

തൃശൂർ: കുട്ടനെല്ലൂരിൽ ലോറിയിൽ നിന്ന് തെറിച്ചുവീണ ഇരുമ്പ് കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രികൻ മരിച്ചു.

പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ പുറകിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ റോഡിലേക്ക് തെറിച്ചുവീണു. ഇതേ സമയം പിന്നാലെ വന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കമ്പികൾ കുത്തിക്കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379464/lorry-iron-rods-biker-death)