---
title: "സൈഡ് കൊടുക്കാത്തതിന്റെ പേരിൽ കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പികൊണ്ട് ആക്രമിച്ചു"
english_title: "KSRTC Driver Attacked With Beer Bottle in Vithura Over Side Dispute"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379427/ksrtc-driver-attacked-beer-bottle"
published_at: "2026-08-21T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87e9f14e14d_1000722602.jpg"
keywords: []
---

# സൈഡ് കൊടുക്കാത്തതിന്റെ പേരിൽ കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പികൊണ്ട് ആക്രമിച്ചു

> **Lead Summary:** തിരുവനന്തപുരം: സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിതുരയിലാണ് സംഭവം.

## Article Content

തിരുവനന്തപുരം: സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിതുരയിലാണ് സംഭവം.

വിതുര ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാർ(47)ക്കാണ് പരിക്കേറ്റത്. തൊളിക്കോട് സ്വദേശി നൗഫലിനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ബോണക്കാട് നിന്നുള്ള സർവീസ് വിതുര കലുങ്കിലെത്തി തിരികെ ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു നന്ദകുമാർ. വിതുര ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ വെച്ച് നൗഫൽ ഡ്രൈവറോട് ആക്രോശിക്കുകയും ചീത്ത വിളിക്കുകയും ബസിൽ അടിക്കുകയും ചെയ്തു.

തുടർന്ന് നന്ദകുമാർ ബസിൽ നിന്നിറങ്ങി ചോദ്യം ചെയ്തപ്പോൾ കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ നന്ദകുമാറിന്റെ ഇടതുചെവിക്ക് മുകളിൽ തലയിൽ ആഴത്തിൽ മുറിവേറ്റു.

ഡിപ്പോ സമീപത്തായതിനാൽ സഹപ്രവർത്തകർ ഉടൻ എത്തി നന്ദകുമാറിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Thiruvananthapuram, Vithura, KSRTC, Driver Attack, Road Rage, Kerala News

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379427/ksrtc-driver-attacked-beer-bottle)