---
title: "എറണാകുളത്ത് സിനിമ കാണാനെത്തിയ പോലീസ് എഎസ്ഐ തിയറ്ററിലെ ശുചിമുറിയിൽ മരിച്ച നിലയിൽ"
english_title: "Kochi ASI Found Dead in Aluva Theatre Washroom While Watching Movie"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379409/theatre-asi-dead-washroom-kochicity-police"
published_at: "2026-08-21T07:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87b277334a4_1000722341.jpg"
keywords: ["Kochi City Police", "ASI Death", "Seenaath Theatre", "Kerala News", "Aluva Police"]
---

# എറണാകുളത്ത് സിനിമ കാണാനെത്തിയ പോലീസ് എഎസ്ഐ തിയറ്ററിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** എറണാകുളം: സിനിമ കാണാനെത്തിയ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ എഎസ്ഐ ആലുവ സീനത്ത് തിയറ്ററിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

എറണാകുളം: സിനിമ കാണാനെത്തിയ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ എഎസ്ഐ ആലുവ സീനത്ത് തിയറ്ററിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈക്കം-തലയോലപ്പറമ്പ് റോഡിൽ വടയാർ ജങ്ഷനു സമീപം കൊല്ലറ സ്വബേശ്   നിവാസിൽ സ്വബേശ്  ശിവദാസ്(48) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.30ന് സീനത്ത് തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു കിടക്കുന്ന നിലയിൽ ജീവനക്കാരും മറ്റുള്ളവരും കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള ലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി സിറ്റി പോലീസിലെ എഎസ്ഐ ആയിരുന്നു സ്വദേശ്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വടയാറിലെ വീട്ടുവളപ്പിൽ നടക്കും.

പിതാവ്: ശിവദാസൻ - റിട്ട. സഹകരണ വകുപ്പ് ജീവനക്കാരൻ.

മാതാവ്: സുശീല.ഭാര്യ: ബിൻസി - ഫാർമസിസ്റ്റ്, മുട്ടുചിറ സ്വകാര്യ ആശുപത്രി.

മക്കൾ: ഹൃദ്യ - നാലാം ക്ലാസ് വിദ്യാർത്ഥിനി, ഹിരൺ - 2 വയസ്സ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379409/theatre-asi-dead-washroom-kochicity-police)