---
title: "പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Tragedy: Woman Dies by Suicide Days After Fiance Killed in Bike Accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379405/ernakulam-woman-suicide-fiance-bike-accident"
published_at: "2026-08-21T06:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87a8d439e39_1000722319.jpg"
keywords: ["Suicide", "Bike Accident", "Kerala News", "Ernakulam"]
---

# പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മാറും മുൻപേ യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മാറും മുൻപേ യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടി സ്വദേശി ഹന്ന(23)യാണ് തൂങ്ങി മരിച്ചത്. വ്യാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി കവളങ്ങാട് താലൂക്ക് ആശുപത്രിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഹന്നയുടെ പ്രതിശ്രുത വരൻ മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആന്റണി മരിച്ചത്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ബുധനാഴ്ചയായിരുന്നു ആന്റണിയുടെ സംസ്കാരം. പ്രതിശ്രുത വരന്റെ വിയോഗത്തിന്റെ ദുഃഖത്തിലായിരുന്നു ഹന്ന.

കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന ഹന്നയുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.

പിതാവ്: ജോണി. മാതാവ്: പരേതയായ മിനി. സഹോദരി: ഹണി - ഫാർമസിസ്റ്റ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379405/ernakulam-woman-suicide-fiance-bike-accident)