---
title: "പിറവത്ത് ഓണം ഫെയർ ഉദ്ഘാടനം ചെയ്തു; സപ്ലൈകോ സാധനങ്ങൾക്ക് വൻ വിലക്കിഴിവ്"
english_title: "Piravom Onam Fair Inaugurated by Minister Anoop Jacob at Supplyco Suburban Mall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379355/piravom-onam-fair-inaugurated-supplyco-anoop-jacob"
published_at: "2026-08-20T16:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86e5b2183f3_1000721727.jpg"
keywords: ["Piravom", "Onam Fair 2026", "Supplyco", "Anoop Jacob", "Ernakulam", "Onam Offers", "Kerala"]
---

# പിറവത്ത് ഓണം ഫെയർ ഉദ്ഘാടനം ചെയ്തു; സപ്ലൈകോ സാധനങ്ങൾക്ക് വൻ വിലക്കിഴിവ്

> **Lead Summary:** എറണാകുളം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പിറവം സബർബൻ മാളിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് തുടക്കമായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഫെയർ ഉദ്ഘാടനം ചെയ്തു.

## Article Content

എറണാകുളം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പിറവം സബർബൻ മാളിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് തുടക്കമായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഫെയർ ഉദ്ഘാടനം ചെയ്തു.

അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി ചടങ്ങിൽ ആദ്യ വിൽപ്പന നിർവഹിച്ചു. പിറവം മുനിസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

സപ്ലൈകോ എറണാകുളം റീജിയണൽ മാനേജർ ശ്രീമ പി.എസ്, ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അരുൺ കല്ലറയ്ക്കൽ, ജയ്സൺ പുളിക്കൽ, അഡ്വ. ഷിബു തോമസ്, ജിൻസി രാജു, വത്സല വർഗീസ്, വാർഡ് കൗൺസിലർ ഉണ്ണി വല്ലയിൽ, മറ്റ് മുനിസിപ്പൽ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ ജ്യോതി കൃഷ്ണ ബി, ഡെപ്യൂട്ടി മാനേജർ രാജേഷ് കൃഷ്ണൻ ജി, മൂവാറ്റുപുഴ ഡിപ്പോ മാനേജർ വിപിൻലാൽ എ, മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസർ എ.ബി. കെ.പി, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ, പിറവം റേഷനിംഗ് ഇൻസ്പെക്ടർ അജി എന്നിവരും പങ്കെടുത്തു.

സഹകരണ ബാങ്ക് പ്രസിഡന്റുമാർ, വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379355/piravom-onam-fair-inaugurated-supplyco-anoop-jacob)