---
title: "പിറവം താലൂക്ക് ആശുപത്രിയിൽ ഡോക്ടറില്ല, മരുന്നില്ല ; എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉപരോധസമരം"
english_title: "Piravom Taluk Hospital Protest: LDF Demands Doctors and Medicines Amid Staff Shortage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379269/piravom-taluk-hospital-protest-doctor-shortage-ldf"
published_at: "2026-08-20T07:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a865cb90b8bd_1000721106.png"
keywords: ["Piravom", "Taluk Hospital", "Doctor Shortage", "LDF Protest", "Kerala Health", "Anoop Jacob", "Ernakulam"]
---

# പിറവം താലൂക്ക് ആശുപത്രിയിൽ ഡോക്ടറില്ല, മരുന്നില്ല ; എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉപരോധസമരം

> **Lead Summary:** എറണാകുളം: പിറവം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും മരുന്ന് ക്ഷാമവും ചൂണ്ടിക്കാട്ടി എൽഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ഉപരോധസമരം നടത്തി.

## Article Content

എറണാകുളം: പിറവം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും മരുന്ന് ക്ഷാമവും ചൂണ്ടിക്കാട്ടി എൽഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ഉപരോധസമരം നടത്തി.

ആശുപത്രിയിൽ 4 ഡോക്ടർമാരുടെ കുറവുണ്ട്. ഒരു ദിവസം 500 മുതൽ 1050 വരെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ പ്രവർത്തനം ഇതുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. മന്ത്രി അനൂപ് ജേക്കബിന്റെ മണ്ഡലമായ പിറവത്ത് പോലും ഡോക്ടർ ക്ഷാമം പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

ആശുപത്രിയിലേക്ക് ആവശ്യത്തിന് മരുന്ന് വാങ്ങാൻ പദ്ധതിയിൽ ഫണ്ട് മാറ്റിവെക്കാത്തതും പ്രതിഷേധത്തിന് കാരണമായി. നിലവിൽ എച്ച്.എം.സി ഫണ്ട് ഉപയോഗിച്ചാണ് മരുന്ന് വാങ്ങുന്നത്.

സമരത്തിൽ എൽഡിഎഫ് നേതാക്കളായ കെ.പി. സലിം, ജൂലി സാബു, സോജൻ ജോർജ്, വി.ആർ. സോമൻ, സാജു ചേനാട്ട് എന്നിവർ പ്രസംഗിച്ചു.

അടിയന്തരമായി ആശുപത്രിയിലേക്ക് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും പിറവം നഗരസഭ സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകൾ വാങ്ങി നൽകാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സർക്കാർ ഇടപെടണമെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379269/piravom-taluk-hospital-protest-doctor-shortage-ldf)