---
title: "പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെ 'ഓണം അമ്മയോടൊപ്പം' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു"
english_title: "Piravom Rotary Club 'Onam Ammayodoppam': Honoring Underprivileged Mothers with Onam Gifts"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379250/piravom-rotary-club-onam-ammayodoppam-honors-mothers"
published_at: "2026-08-19T22:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85e0a9d188c_1000721086.jpg"
keywords: ["Piravom", "Rotary Club", "Onam 2026", "Kerala", "Charity Event", "Ernakulam", "Social Service"]
---

# പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെ 'ഓണം അമ്മയോടൊപ്പം' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** എറണാകുളം: നിർധനരായ അമ്മമാർക്ക് ഓണത്തിന്റെ സ്നേഹം പകർന്ന് പിറവം റിവർവാലി റോട്ടറി ക്ലബ്ബ്. 'ഓണം അമ്മയോടൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

എറണാകുളം: നിർധനരായ അമ്മമാർക്ക് ഓണത്തിന്റെ സ്നേഹം പകർന്ന് പിറവം റിവർവാലി റോട്ടറി ക്ലബ്ബ്. 'ഓണം അമ്മയോടൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പിറവം നഗരസഭാ പരിധിയിലെ നിർധനരായ അമ്മമാരെ ആദരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് ഓണക്കോടി, ഓണസദ്യ, കൈനീട്ടം എന്നിവ നൽകിയാണ് ആദരിച്ചത്.

പരിപാടിയിൽ ഡോ. എ.സി. പീറ്റർ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. നഗരസഭ മുൻ അധ്യക്ഷൻ സാബു കെ. ജേക്കബ്, മുൻ വൈസ് ചെയർമാൻ കെ.പി. സലീം, കൗൺസിലർ ഉണ്ണി വല്ലയിൽ, എം.എസ്.എം ഐ.ടി.ഐ ഡയറക്ടർ ഫാ. വർഗീസ് മാത്തിക്കുന്നത്ത്, എം.യു. പൈലി, ജോയ് പി. ജേക്കബ്, സാനിയ സാജൻ, മെഹർ ഫിറോസ്, അശ്വതി ശശിധരൻ, ലിസി വർഗീസ്, എ.എം. തോമസ്, എൽദോ ടി. പോൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379250/piravom-rotary-club-onam-ammayodoppam-honors-mothers)