---
title: "വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Found Dead with Burn Injuries in Kitchen at Hosabettu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379188/woman-found-dead-burn-injuries-kitchen"
published_at: "2026-08-19T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8575010a09d_1000714629.jpg"
keywords: ["Burn Death", "Kerala News", "Kitchen Accident"]
---

# വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോട്: മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിൽ വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൊസബെട്ടു സ്വദേശി യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു ആണ് മരിച്ചത്.

## Article Content

കാസർകോട്: മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിൽ വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൊസബെട്ടു സ്വദേശി യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു ആണ് മരിച്ചത്.

ഇന്നലെ രാത്രി കിടന്നുറങ്ങാൻ മുറിയിലേക്ക് പോയ സാവിത്രി ഇന്ന് രാവിലെ അടുക്കളയിലെ പ്ലാസ്റ്റിക് കസേരയിൽ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു.

സാവിത്രി ദിവസവും ടിവി കാണുന്നത് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വീട്ടിലെ ടിവി തകരാറിലായിരുന്നു. ഇതിന്റെ വിഷമം ഇവർക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  തീപിടിത്തത്തിന് കാരണം എന്താണെന്നും അബദ്ധത്തിൽ സംഭവിച്ചതാണോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379188/woman-found-dead-burn-injuries-kitchen)