---
title: "പാത്രം കഴുകുന്നതിനിടെ പുഴയിൽ വീണു; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "River: Body of 50-Year-Old Woman Nadhi Found After Going Missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379162/river-woman-drowns-body-found-kadinjumul-bridge"
published_at: "2026-08-19T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a854ec6e67df_1000720374.jpg"
keywords: ["River Drowning", "Kadinjumul Bridge", "Kerala Police", "Fire Force"]
---

# പാത്രം കഴുകുന്നതിനിടെ പുഴയിൽ വീണു; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കാസർകോട്: നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കടിഞ്ഞുമൂല പാലത്തിനടുത്ത് നിന്ന് കണ്ടെത്തി. കണിച്ചിറ സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയാണ് മരിച്ചത്.

## Article Content

കാസർകോട്: നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കടിഞ്ഞുമൂല പാലത്തിനടുത്ത് നിന്ന് കണ്ടെത്തി. കണിച്ചിറ സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പുഴയോരത്ത് പാത്രം കഴുകുന്നതിനിടെയാണ് നദി പുഴയിലേക്ക് വീണ് കാണാതായത്. തുടർന്ന് നീലേശ്വരം പോലീസും ഫയർഫോഴ്സ് സ്കൂബ ടീമും നാട്ടുകാരുടെ സഹായത്തോടെ വിപുലമായ തിരച്ചിൽ നടത്തി.

തിരച്ചിലിനിടെ നദിയുടെ മൊബൈൽ ഫോൺ പുഴയിൽ നിന്ന് കണ്ടെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കടിഞ്ഞുമൂല പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവമറിഞ്ഞ് നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.വി. സതീശൻ, ഇ. ഷജീർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379162/river-woman-drowns-body-found-kadinjumul-bridge)