---
title: "വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊന്നു; 42കാരൻ അറസ്റ്റിൽ"
english_title: "Murder: Son Kills 71-Year-Old Mother in Thrissur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378970/mother-murdered-by-son-benher-arrested"
published_at: "2026-08-17T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83266eba101_1000718786.jpg"
keywords: ["Murder", "Mother Killed", "Family Crime", "Kerala Police", "Benher Arrested", "Kerala Crime News"]
---

# വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊന്നു; 42കാരൻ അറസ്റ്റിൽ

> **Lead Summary:** തൃശൂർ: പാവറട്ടിയിൽ വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. പാവറട്ടി സ്വദേശി പരേതനായ തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹർ നെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തൃശൂർ: പാവറട്ടിയിൽ വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. പാവറട്ടി സ്വദേശി പരേതനായ തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹർ നെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. വീട്ടുമുറ്റത്തു നിന്ന ഡോളിയെ പിന്നിൽ നിന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

പോലീസ് നൽകുന്ന വിവരമനുസരിച്ച് ബെൻഹർ ആദ്യം വീട്ടിൽ നിന്ന് കത്തിയുമായി പുറത്തിറങ്ങി. പിന്നിൽ നിന്ന് ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കഴുത്തിന് വെട്ടി. തുടർന്ന് അകത്തേക്ക് കയറി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് മുറ്റത്തുവച്ച് തലയ്ക്ക് ആഴത്തിൽ വെട്ടുകയായിരുന്നു.

ഇതെല്ലാം കണ്ട സമീപവാസിയായ ഡേവിസ് എന്നയാൾ ബെൻഹറിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ ബെൻഹർ ഡേവിസിനെയും കത്തികൊണ്ട് ആക്രമിച്ചു. ഇതിൽ ഡേവിസിന്റെ കൈയ്ക്ക് പരിക്കേറ്റു.

പ്രതി ലഹരിക്ക് അടിമയാണെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പാവറട്ടി പോലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378970/mother-murdered-by-son-benher-arrested)