---
title: "എറണാകുളത്ത് ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ഒരു ഭാഗം കത്തിനശിച്ചു"
english_title: "Massive Fire at Grand Malabar Hotel Near Kochi Airport in Nedumbassery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378909/grand-malabar-hotel-fire-kochi-airport"
published_at: "2026-08-17T13:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82bdd7ec2fe_1000718284.jpg"
keywords: ["Kochi Airport", "Grand Malabar Hotel", "Fire Accident", "Ernakulam", "Kerala Fire", "National Highway 544"]
---

# എറണാകുളത്ത് ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ഒരു ഭാഗം കത്തിനശിച്ചു

> **Lead Summary:**  എറണാകുളം: നെടുമ്പാശേരി ദേശീയപാതയ്ക്ക് സമീപമുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ ഇന്ന് വൻ തീപിടിത്തം. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദേശീയപാതയിലൂടെ നഗരത്തിലേക്ക് വരുമ്പോൾ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

## Article Content

 എറണാകുളം: നെടുമ്പാശേരി ദേശീയപാതയ്ക്ക് സമീപമുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ ഇന്ന് വൻ തീപിടിത്തം. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദേശീയപാതയിലൂടെ നഗരത്തിലേക്ക് വരുമ്പോൾ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം. ഹോട്ടലിന്റെ മുൻവശത്തുള്ള ചായ വിൽപ്പന കൗണ്ടറിൽ നിന്നാണ് തീ ആദ്യം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കകം തീ ഹോട്ടലിന്റെ മേൽക്കൂരയിലേക്കും വ്യാപിച്ചു. തീപിടിത്തത്തിൽ ഹോട്ടലിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു.

അപകടസമയത്ത് ഹോട്ടലിനകത്ത് ജീവനക്കാരും ചില അതിഥികളും ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവരെ സുരക്ഷിതമായി പുറത്തിറക്കി. ആർക്കും പരിക്കുകളില്ല.

വിവരം ലഭിച്ച ഉടൻ നെടുമ്പാശേരി, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് സംശയം. ഫയർഫോഴ്‌സും പോലീസും ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഹോട്ടലിനുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പിന്നീട് വിലയിരുത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378909/grand-malabar-hotel-fire-kochi-airport)