---
title: "ലൈൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു"
english_title: "KSEB Lineman Dies of Electric Shock During Maintenance Work"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378750/kseb-lineman-dies-electric-shock-manoj"
published_at: "2026-08-16T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8138183a5bd_1000717161.jpg"
keywords: ["KSEB", "Lineman Death", "Electric Shock Kerala", "KSEB Accident", "MC Road", "Kerala Electricity Board", "Workplace Accident"]
---

# ലൈൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

> **Lead Summary:** ചെങ്ങന്നൂർ: ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. ചെങ്ങന്നൂർ കെഎസ്ഇബി ഡിവിഷനിലെ ജീവനക്കാരനായ മുഹമ്മ തോട്ടത്തുശേരി എം.പി. മനോജ് ആണ് മരിച്ചത്.

## Article Content

ചെങ്ങന്നൂർ: ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. ചെങ്ങന്നൂർ കെഎസ്ഇബി ഡിവിഷനിലെ ജീവനക്കാരനായ മുഹമ്മ തോട്ടത്തുശേരി എം.പി. മനോജ് ആണ് മരിച്ചത്.

എം.സി റോഡിൽ ജില്ലാ ആശുപത്രി ജങ്ഷന് സമീപം തേരകത്ത് പടിക്ക് സമീപം ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. പ്രദേശത്ത് വോൾട്ടേജ് കുറവും സ്പാർക്കിങ്ങും ഉണ്ടെന്ന പരാതിയെ തുടർന്നാണ് മനോജും സംഘവും പരിശോധനയ്ക്ക് എത്തിയത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് പോസ്റ്റിൽ കയറിയതെങ്കിലും എർത്ത് ലൈൻ വഴി അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഷോക്കേറ്റതിന്റെ ആഘാതത്തിൽ തെറിച്ചുവീണ മനോജിന്റെ തല കമ്പിയിൽ ഇടിച്ചാണ് താഴേക്ക് വീണത്. കൂടെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 25 വർഷത്തിലേറെയായി കെഎസ്ഇബിയിൽ ജോലി ചെയ്യുന്ന മനോജ് ജീവനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. മുഹമ്മ സ്വദേശിയായ മനോജിന്റെ മരണവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും നാട്ടുകാരും ആശുപത്രിയിൽ എത്തി.

ഭാര്യ: സിന്ധു. മക്കൾ: റോബിൻ, റോഷൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378750/kseb-lineman-dies-electric-shock-manoj)