---
title: "പിറവത്ത് ഓണാഘോഷത്തിന് തുടക്കം; അത്തച്ചമയ ഘോഷയാത്ര നാളെ"
english_title: "Piravom Onam Festival Vismayam 2k26: Athachamayam Procession on August 16"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378614/piravom-vismayam-2k26-onam-athachamayam-august-16"
published_at: "2026-08-15T10:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ffb7682f79_piravom-vismayam-2k26-onam-athachamayam-august-16.jpg"
keywords: ["Piravom", "Vismayam 2k26", "Anoop Jacob", "Francis George MP", "Kerala Onam 2026", "Piravom News", "Onam Celebrations Ernakulam"]
---

# പിറവത്ത് ഓണാഘോഷത്തിന് തുടക്കം; അത്തച്ചമയ ഘോഷയാത്ര നാളെ

> **Lead Summary:** പിറവം : നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും.

## Article Content

പിറവം : നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും.

> "വിസ്മയം 2k26" എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി അത്തച്ചമയ സായാഹ്ന ഘോഷയാത്ര ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും.മന്ത്രി അനൂപ് ജേക്കബ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇടുക്കി എം.പി ഫ്രാൻസിസ് ജോർജ് അത്തച്ചമയ സായാഹ്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പിറവം നഗരസഭ ചെയർമാൻ കെ.ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഈ വർഷത്തെ ഓണാഘോഷത്തിന് കൂടുതൽ മിഴിവേകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഫുഡ് ഫെസ്റ്റ്, തിരുവാതിരകളി, കൈകൊട്ടിക്കളി, അക്ഷരശ്ലോക സദസ്, കവിയരങ്ങ്, ചാക്യാർ കൂത്ത്, പൂക്കള മത്സരം തുടങ്ങി വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറും. ജനപങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.അത്തച്ചമയത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി നഗരസഭ ചെയർമാൻ കെ.ആർ പ്രദീപ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378614/piravom-vismayam-2k26-onam-athachamayam-august-16)