---
title: "മെഡിക്കൽ കോളേജ് ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Medical College Assistant Professor Dr Nikhil Chandran Found Dead in Quarters"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378527/medical-college-doctor-found-dead-quarters"
published_at: "2026-08-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef2179d95b_1000714629.jpg"
keywords: []
---

# മെഡിക്കൽ കോളേജ് ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. നിഖിൽ ചന്ദ്രനെ കെ.എസ്.എച്ച്.ബി കോളനിയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

## Article Content

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. നിഖിൽ ചന്ദ്രനെ കെ.എസ്.എച്ച്.ബി കോളനിയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഫോണിൽ വിളിച്ചിട്ട് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആശങ്കയായ സുഹൃത്തുക്കൾ നിഖിലിന്റെ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ദുരന്ത വിവരം അറിയുന്നത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മരണം സ്ഥിരീകരിച്ചു. 

മലപ്പുറം സ്വദേശിയായ ഡോ. നിഖിൽ ചന്ദ്രൻ കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378527/medical-college-doctor-found-dead-quarters)